ന്യൂഡൽഹി: വൃക്കകൾ തകരാറിലായതിനെ തുടർന്ന് ആസ്ട്രേലിയയിലെ മെൽബണിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന അർഷ്ദീപ്സിംഗിനെ(25) വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്ന് വിമാനത്തിൽ ഡൽഹിയിലെത്തിച്ചു. മാതാവ് ഇന്ദർജീത് കൗറിന്റെ അപേക്ഷയെ തുടർന്നാണ് വിദേശകാര്യ മന്ത്രാലയം ആസ്ട്രേലിയൻ സർക്കാരിന്റെ സഹായത്തോടെ യുവാവിനെ നാട്ടിലെത്തിച്ചത്. അർഷ്ദീപിനെ ഗുഡ്ഗാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2018ൽ മെൽബണിൽ ഉപരിപഠനത്തിന് പോയ അർഷ്ദീപ്സിംഗിനെ ജൂൺ ആദ്യവാരം ആരോഗ്യം വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |