ന്യൂഡൽഹി: ഇ.ഡി കേസിൽ അറസ്റ്റ് അടക്കം കടുത്ത നടപടികളിൽ നിന്ന് സംരക്ഷണം തേടി എൻ.സി.പി നേതാവും മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയുമായ അനിൽ ദേശ്മുഖ് സുപ്രീംകോടതിയെ സമീപിച്ചു. ഇന്നലെ മുംബയിലെ ഓഫീസിൽ ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയതിന് പിന്നാലെയാണ് അനിൽ ദേശ്മുഖിന്റെ നീക്കം.
നേരത്തെ രണ്ട് തവണ വിളിപ്പിച്ചെങ്കിലും കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി അനിൽ ദേശ്മുഖ് ഹാജരായില്ല. വീഡിയോ കോൺഫറൻസിംഗ് മുഖേന സഹകരിക്കാമെന്ന് അറിയിക്കുകയായിരുന്നു. മുംബയ് മുൻ പൊലീസ് കമ്മിഷണർ പരംബീർ സിംഗ് ഉന്നയിച്ച നൂറ് കോടി രൂപയുടെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |