SignIn
Kerala Kaumudi Online
Friday, 19 April 2024 5.13 PM IST

നാലു ലക്ഷം കിടക്കകൾക്ക് 1500 ഓക്സിജൻ പ്ലാന്റുകൾ

oxygen-plant

ന്യൂഡൽഹി: പി.എം.കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് രാജ്യത്തുടനീളം 1500 ലധികം പി.എസ്.എ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കും. ഇവയിൽ നിന്ന് നാലു ലക്ഷത്തിലധികം കിടക്കകളിൽ ഓക്സിജൻ ലഭ്യമാക്കും.

സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ടാകും നടപ്പാക്കുന്നത്.

എത്രയുംവേഗം പ്രവർത്തനക്ഷമമാക്കാൻ ഇന്നലെ ചേർന്ന ഓക്സിജൻ അവലോകന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകി.

ഇവ കൈകാര്യം ചെയ്യാൻ 8000 ത്തോളം പേർക്ക് പരിശീലനം നൽകുമെന്ന് അധികൃതർ പ്രധാനമന്ത്രിയെ അറിയിച്ചു.

നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രാദേശിക, ദേശീയ തലങ്ങളിൽ ഓക്‌സിജൻ പ്ലാന്റുകൾ നിരീക്ഷിക്കാൻ സംവിധാനം വേണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, OXYGEN PLANT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.