SignIn
Kerala Kaumudi Online
Thursday, 25 April 2024 12.43 AM IST

ടി സീരീസ് മേധാവിക്കെതിരെ പീഡന പരാതി

t-series

മുംബയ്: സംഗീത നിർമ്മാണക്കമ്പനിയായ ടി സീരീസിന്റെ മേധാവിക്കെതിരെ 30 വയസുള്ള നടി പീഡന പരാതി നൽകി. ടി സീരീസ് കമ്പനി സ്ഥാപകൻ ഗുൽഷൻ കുമാറിന്റെ മകനായ ഭൂഷൺ കുമാറിനെതിരെയാണ് (43) പരാതി. മുംബയ് അന്ധേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ടി സീരീസിന്റെ ഭാവിപദ്ധതികളിൽ തനിക്ക് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. 2017 മുതൽ ഭൂഷണിനെ അറിയാം. 2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് ഇയാൾ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്നും യുവതി പരാതിയിൽ സൂചിപ്പിക്കുന്നു. ഇയാൾക്കെതിരെ, ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

1983ലാണ് ഗുൽഷൻ കുമാർ ടി സീരീസ് സ്ഥാപിക്കുന്നത്. 'കാസറ്റ് കിങ്' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1997ൽ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികൾ മുംബയിൽ വച്ച് അദ്ദേഹത്തെ വെടിവച്ച് കൊന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, FIR FILED AGAINST BHUSHAN KUMAR T SERIES SAYS RAPE ALLEGATIONS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.