മുംബയ്: മഹാരാഷ്ട്രയിലെ ജൽഗാവിൽ ഹെലികോപ്ടർ തകർന്നുവീണ് പൈലറ്റ് മരിച്ചു. കൂടെയുണ്ടായിരുന്ന വനിതാ പൈലറ്റിന് ഗുരുതര പരിക്കേറ്റു. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ എൻ.എം.ഐ.എം.എസ് ഏവിയേഷൻ അക്കാഡമിയുടെ ഹെലികോപ്ടറാണ് വാർഡി ഗ്രാമത്തിനടുത്ത് സത്പുര മലനിരകളിൽ തകർന്നുവീണത്. രണ്ട് പൈലറ്റുമാർ മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
സംഭവത്തിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ദുഃഖം രേഖപ്പെടുത്തി. കോപ്ടർ പരിശീലകനെ നഷ്ടമായെന്നും പരിക്കേറ്റ പരിശീലനാർത്ഥി വേഗംസുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |