SignIn
Kerala Kaumudi Online
Friday, 19 April 2024 12.56 PM IST

നക്സലുകളുമായി ഏറ്റുമുട്ടൽ: ഐ.ടി.ബി.പി ജവാന് വീരമൃത്യു

itbp

റായ്‌പൂർ: ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിൽ നക്സലുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് ജവാൻ ശിവകുമാർ മീണ വീരമൃത്യു വരിച്ചു. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കേശവ് റാമിന് പരിക്കേറ്റു.

ചോട്ടോ ഡോംഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആംദായ് ഗാട്ടിയിൽ വച്ച് നാരായൺപൂർ കോൺഗ്രസ് എം.എൽ.എ ചന്ദൻ കശ്യപിന്റെ വാഹനവ്യൂഹത്തിന് പൊലീസ് സുരക്ഷ ഒരുക്കുന്നതിനിടെ ആയുധധാരികളായ നക്സൽ സംഘമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഐ.ജി സുന്ദർരാജ് അറിയിച്ചു.
രണ്ടാഴ്ച മുമ്പ് നാരായൺപൂർ ഖനനമേഖലയിൽ നക്സലുകൾ നടത്തിയ വെടിവയ്പിൽ ഖനന കമ്പനി സൂപ്പർവൈസർ കൊല്ലപ്പെടുകയും അഞ്ചോളം വാഹനങ്ങൾ സംഘം അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, INDO TIBETAN BORDER POLICE JAWAN KILLED IN CHHATTISGARH NAXAL ENCOUNTER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.