മുംബയ്: ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ ഗൈഡഡ് മിസൈലിന്റെ (എ.ടി.ജി.എം) പരീക്ഷണം വിജയകരം. സ്വയം ലക്ഷ്യത്തിലെത്തുന്ന സാങ്കേതികവിദ്യ, കുറഞ്ഞ ഭാരം
തുടങ്ങിയ സവിശേഷതകളോട് കൂടിയ മിസൈലാണിത്. തൊടുക്കൂ, മറക്കൂ എന്നാണിതിനെക്കുറിച്ച് ഡി.ആർ.ഡി.ഒ പറയുന്നത്. ഇത് ഇന്ത്യൻ സൈന്യത്തിന് വലിയ ആത്മവിശ്വാസം പകരുന്നതാണെന്നും അവർ അറിയിച്ചു.
ഡമ്മി ടാങ്കിൽ മിസൈൽ കൃത്യമായി പതിക്കുകയും അത് നശിപ്പിക്കുകയും ചെയ്തുവെന്ന് ഡി.ആർ.ഡി.ഒ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |