ന്യൂഡൽഹി: പെഗസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ച് നടന്ന ഫോൺ ചോർത്തൽ പാർലമെന്റിലെ ഐ.ടിയുമായി ബന്ധപ്പെട്ട കമ്മിറ്റി പരിശോധിക്കും. ശശി തരൂർ അദ്ധ്യക്ഷനായ കമ്മിറ്റി 28ന് വിഷയം ചർച്ചയ്ക്കെടുക്കുമെന്നാണ് റിപ്പോർട്ട്.
കേന്ദ്ര ഐ.ടി , ആഭ്യന്തര മന്ത്രാലയങ്ങൾക്കും, ടെലികമ്യൂണിക്കേഷൻ വകുപ്പിനും ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളതെന്ന് കമ്മിറ്റി കേൾക്കും. പെഗസസ് ഉപയോഗിച്ച് നിരീക്ഷണം നടത്തിയിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. പെഗസസ് സർക്കാരുകൾക്ക് മാത്രമേ നൽകാറുള്ളൂ. ചൈനയോ പാകിസ്ഥാനോ ഇന്ത്യയിലെ പ്രമുഖ വ്യക്തികളുടെ വിവരങ്ങൾ ചോർത്തിയെന്ന് വിശ്വസിക്കാൻ സാധിക്കുമോയെന്ന് ഇതുമായി ബന്ധപ്പെട്ട് ശശി തരൂർ ട്വീറ്റ് ചെയ്തിരുന്നു. ഇതാദ്യമായല്ല പാർലമെന്റ് സമിതി പെഗസസ് ഉപയോഗിച്ച് നടന്ന ചോർത്തൽ പരിശോധിക്കുന്നത്. 2019ലും സമാനമായ പരിശോധനയുണ്ടായിരുന്നു. വാട്സ് ആപ്പുമായി ബന്ധപ്പെട്ട് പെഗസസ് ചോർത്തൽ നടന്നപ്പോഴായിരുന്നു അത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |