SignIn
Kerala Kaumudi Online
Thursday, 25 April 2024 4.41 PM IST

വാക്സിൻ വിഷയത്തിൽ രാഷ്‌ട്രീയം വേണ്ട: ആരോഗ്യമന്ത്രി

vaccine

ന്യൂഡൽഹി: വാക്സിൻ വിഷയത്തിൽ ആരും രാഷ്‌ട്രീയം കലർത്തരുതെന്നും സംസ്ഥാനങ്ങൾക്ക്ആവശ്യമായ അളവിൽ വാക്സിനുകൾ ലഭ്യമാക്കുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാളവ്യ പാർലമെന്റിൽ പറഞ്ഞു.

വാക്സിൻ ലഭ്യത ഉറപ്പാക്കാൻ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി 20ൽ അധികം തവണ ചർച്ച നടത്തിയിട്ടുണ്ട്. വാക്സിൻ വിഷയത്തിൽ രാഷ്‌ട്രീയം പാടില്ലെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും 10ലക്ഷം ഡോസിൽ കൂടുതൽ വാക്സിൻ ലഭ്യമാണ്.

വാക്സിൻ നേരിട്ട് വാങ്ങാൻ സംസ്ഥാനങ്ങൾ താത്പര്യം പ്രകടിപ്പിച്ചെങ്കിലും ആഗോള ടെൻഡറിന് പ്രതീക്ഷിച്ച പ്രതികരണമുണ്ടായില്ല. തുടർന്നാണ് ജൂൺ 21മുതൽ പുതിയ നയം കൊണ്ടുവന്നത്.

യു.എസ് കമ്പനിയായ മൊഡേണയുടെ വാക്സിനായി ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്. ഫൈസറുമായി കേന്ദ്രസർക്കാർ ചർച്ച നടത്തി വരികയാണ്. സംസ്ഥാനങ്ങളുമായി ഇടപാടിനില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ബയോളജിക്കൽ ഇ വഴി സാങ്കേതിക വിദ്യാ കൈമാറ്റത്തിന് ധാരണയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, VACCINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.