ന്യൂഡൽഹി: പകുതി കാണികളെ പ്രവേശിപ്പിച്ച് സിനിമാ തിയറ്ററുകളും മൾട്ടിപ്ളക്സുകളും നാളെ മുതൽ പ്രവർത്തിക്കാൻ ഡൽഹി സർക്കാർ അനുമതി നൽകി. പബ്ളിക് ട്രാൻസ്പോർട്ട് ബസുകളിലും മെട്രോ ട്രെയിനുകളിലും പരമാവധി യാത്രക്കാരെ കയറ്റാനും അനുമതി നൽകി. യാത്രക്കാരെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. നിലവിൽ ബസുകളിലും മെട്രോ ട്രെയിനുകളിലും 50ശതമാനം ആളുകളെ മാത്രമാണ് കയറ്റുന്നത്.
വിവാഹ, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 50ൽ നിന്ന് 100 ആയി വർദ്ധിപ്പിച്ചു. ബ്യൂട്ടിപാർലറുകളും സ്പാകളും നാളെ മുതൽ പ്രവർത്തിക്കും. ജീവനക്കാർക്ക് രണ്ടു ഡോസ് വാക്സിൻ അല്ലെങ്കിൽ 48മണിക്കൂറിനുള്ളിൽ ലഭിച്ച ആർടി.പി.സി.ആർ പരിശോധന ഫലം നിർബന്ധമാണ്.
കൊവിഡ്മൂന്നാം തരംഗ ഭീഷണി നിലനിൽക്കുന്നതിനാൽ ഡൽഹിക്ക് അടുത്ത മൂന്നുമാസം നിർണായകമാണെന്ന് നീതി ആയോഗിലെ ആരോഗ്യപ്രതിനിധി ഡോ.വി.കെ. പോൾ പറഞ്ഞിരുന്നു. കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുന്നത് കേസുകൾ കൂടാൻ ഇടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |