ന്യൂഡൽഹി: കർണ്ണാടകയിൽ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയെ മാറ്റുമെന്നുള്ള അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തെ പുകഴ്ത്തി ബി.ജെ.പി.ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. മുഖ്യന്ത്രി എന്ന നിലയിൽ കർണാടകയിൽ യെദിയൂരപ്പ നല്ല പ്രവർത്തനമാണ് നടത്തുന്നത്.രണ്ട് ദിവസത്തെ ഗോവ സന്ദർശനം പൂർത്തിയാക്കി മടങ്ങവെ പനാജിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം യെദിയൂരപ്പ അദ്ദേഹത്തിന്റെതായ രീതിയിൽ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും നദ്ദ വ്യക്തമാക്കി. കർണാടക ബി.ജെ.പിയിൽ പ്രതിസന്ധിയുണ്ടെന്നത് മാദ്ധ്യമങ്ങളുടെ തോന്നലാണെന്നും ഞങ്ങൾക്ക് അങ്ങനെതോന്നുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. . മുഖ്യമന്ത്രി സ്ഥാനത്തു തുടരുന്ന കാര്യത്തിൽ ബി.ജെ.പി.കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം പ്രകാരം ഇന്നലെ വൈകിട്ട് ഉചിതമായ തീരുമാനമെടുക്കുമെന്ന യെദിയൂരപ്പയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നദ്ദയുടെ പ്രസ്താവന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |