SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.18 AM IST

നാവി​ക സേന ഉപമേധാവി​യായി​ ഗോമധെ ചുമതലയേറ്റു

navy-vice-admiral

ന്യൂഡൽഹി​: നാവി​കസേനാ ഉപമേധാവി​യായി​ വൈസ് അഡ്മി​റൽ എസ്.എൻ. ഗോമധെ ഡൽഹി​യി​ൽ സേനാ ആസ്ഥാനത്ത് ചുമതലയേറ്റു. വൈസ് അഡ്മി​റൽ ജി​.അശോക് കുമാർ ഇന്നലെ വിരമിച്ച ഒഴിവിലാണ് നിയമനം.

നാഷണൽ ഡിഫൻസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ വൈസ് അഡ്മിറൽ എസ്.എൻ. ഗോർമധെ 1984ലാണ് നാവികസേനയിൽ കമ്മിഷൻഡ് ഓഫീസറായി ജോലി തുടങ്ങുന്നത്. യു.എസ് നേവൽ വാർ കോളേജിൽ പഠിച്ചിട്ടുള്ള ഇദ്ദേഹം നാവിഗേഷൻ, ഡയറക്ഷൻ മേഖലകളിലെ വിദഗ്ദ്ധനാണ്.

37 വർഷം നീണ്ട നാവികസേന ജീവിതത്തിനിടെ ഗൈഡഡ് മിസൈൽ യുദ്ധക്കപ്പലായ ഐ.എൻ.എസ് ബ്രഹ്മപുത്ര, രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന മുങ്ങിക്കപ്പൽ ഐ.എൻ.എസ് നിരീക്ഷക്, മൈൻവാരി കപ്പലായ ഐ.എൻ.എസ് ആലപ്പി തുടങ്ങിയവയിൽ കമാൻഡറായിരുന്നു. സേനയിൽ ഡയറക്ടർ ജനറൽ നേവൽ ഓപ്പറേഷൻസ്, ചീഫ് ഓഫ് സ്റ്റാഫ് ഈസ്റ്റേൺ നേവൽ കമാൻഡ്, ഡൽഹിയിൽ സായുധ സേനാ ഡെപ്യൂട്ടി ചീഫ് (ഒാപ്പറേഷൻസ് ആൻഡ് ട്രെയിനിംഗ്), അസി. ചീഫ് പഴ്സണൽ (എച്ച്.ആർ), പ്രിൻസിപ്പൽ ഡയറക്ടർ ഓഫ് പഴ്സണൽ, നേവൽ പ്ളാൻസ് ഡയറക്‌ടർ, വിദേശകാര്യ മന്ത്രാലയത്തിൽ മിലിട്ടറി അഫയേഴ്സ് ഡയറക്ടർ, നാഷണൽ ഡിഫൻസ് അക്കാഡമി ഇൻസ്ട്രക്ടർ കർണാടക, മഹാരാഷ്‌ട്ര നേവൽ ഏരിയ ഫ്ളാഗ് ഓഫീസർ തുടങ്ങിയ പദവികളിലും പ്രവർത്തിച്ചു. അതിവിശിഷ്‌ടസേനാ മെഡൽ, നാവികസേന മെഡൽ തുടങ്ങിയ ബഹുമതികളും ലഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NAVY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.