പാട്ന: ലോക്സഭ എം.പി രാജീവ് രജ്ഞൻ സിംഗ് അഥവാ ലലൻ സിംഗിനെ ജെ.ഡി.യു ദേശീയ അദ്ധ്യക്ഷനായി നിയമിച്ചു. ഡൽഹിയിൽ നടന്ന ദേശീയ നിർവാഹക സമിതി യോഗത്തിലാണ് നേതൃമാറ്റ പ്രഖ്യാപനം. അദ്ധ്യക്ഷനായിരുന്ന ആർ.സി.പി സിംഗ് കേന്ദ്രമന്ത്രിയായതോടെ പാർട്ടി സ്ഥാനം ഒഴിഞ്ഞതാണ് ലലനെ തിരഞ്ഞെടുക്കാൻ കാരണം. ആർ.സി.പി തന്നെയാണ് ലലന്റെ പേര് നിർദ്ദേശിച്ചതും. ലലനെ പിന്നീട് ഒറ്റക്കെട്ടായി നേതൃത്വം തിരഞ്ഞെടുക്കുകയായിരുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും യോഗത്തിൽ സന്നിഹിതനായിരുന്നു. മുൻഗർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലോക്സഭാംഗമാണ് ലലൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |