ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയെന്ന് ബി.എസ്.എഫ്. ഒളിത്താവളം കണ്ടെത്തിയതിനാൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുൻപായി ഒരു വലിയ ഭീകരാക്രമണം ഒഴിവായെന്നും ബി.എസ്.എഫ് വ്യക്തമാക്കി. ഒളിത്താവളത്തിൽ നിന്ന് ആയുധശേഖരവും പിടിച്ചെടുത്തു.
എ.കെ 47 തോക്കുകളും ചൈനീസ് പിസ്റ്റളും തിരകളും ഉൾപ്പെടെയുള്ള ആയുധങ്ങളാണ് പിടിച്ചെടുത്തത്. പൂഞ്ചിലെ സംഗഡ് ഗ്രാമത്തിലെ വനമേഖലയിൽ ബി.എസ്.എഫ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അതേസമയം, രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ കിഷ്ത്വാറിൽ നിന്ന് അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |