SignIn
Kerala Kaumudi Online
Thursday, 28 March 2024 1.49 PM IST

ഇ.പി.എഫ്.ഒ. പെൻഷൻ കേസ് : ഇന്ന് വാദം

epfo

ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷന് വഴിയൊരുക്കിയ കേരള ഹൈക്കോടതി വിധിയ്ക്കെതിരായ അപ്പീലുകളിൽ ഇന്ന് സുപ്രീംകോടതി വാദം കേൾക്കും.
അപ്പീലുകളിൽ പ്രതിദിനവാദം വേണമെന്ന് ആവശ്യപ്പെട്ട് ഇ.പി.എഫ്.ഒ കഴിഞ്ഞ ദിവസം ഇടക്കാല അപേക്ഷ നൽകിയിരുന്നു. കേരള ഹൈക്കോടതിയുടെ 2018 ഒക്ടോബർ പത്തിലെ വിധി ചോദ്യംചെയ്ത് ഇ.പി.എഫ്.ഒ നൽകിയ അപ്പീൽ 2019 ഏപ്രിൽ ഒന്നിന് സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനെതിരെ ഇ.പി.എഫ്.ഒ.യും തൊഴിൽ മന്ത്രാലയവും പുനഃപരിശോധനാ ഹർജി നൽകിയപ്പോൾ പ്രസ്തുത ഉത്തരവ് പിൻവലിച്ച സുപ്രീംകോടതി അപ്പീൽ പുതുതായി കേൾക്കാൻ തീരുമാനിക്കുകയായിരുന്നു. കേന്ദ്രം ഫണ്ട് അനുവദിക്കാതെ ഉയർന്ന പെൻഷൻ നൽകാനാവില്ലെന്നാണ് ഇ.പി.എഫ്.ഒയുടെ നിലപാട്. അതേസമയം, ഒരുതരത്തിലും ഹൈക്കോടതിവിധി നടപ്പാക്കാനാവില്ലെന്നാണ് തൊഴിൽമന്ത്രാലയത്തിന്റെ വാദം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, EPFO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.