SignIn
Kerala Kaumudi Online
Friday, 29 March 2024 9.21 PM IST

ഡൽഹിയിൽ ആറുവയസുകാരിക്ക് പീഡനം

rape

ന്യൂഡൽഹി: ഡൽഹിയിൽ ആറുവയസുകാരിയായ ദളിത് ബാലികയെ അയൽവാസി ക്രൂരപീഡനത്തിനിരയാക്കി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ത്രിലോക്പുരിയിൽ ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 34 കാരനെ മയൂർ വിഹാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്‌സോ, എസ്.സി, എസ്.ടി വകുപ്പുകൾ ചുമത്തി കേസെടുത്തു. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ആഗസ്റ്റ് ഒന്നിന് ഡൽഹിയിൽ പീഡനത്തിന് ഇരയായി ഒമ്പതുകാരി മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹരിയാനയിലെ സോനിപത്തിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച ശേഷം കീടനാശിനി നൽകി കൊലപ്പെടുത്തിയിരുന്നു. നാലുപേരെ അറസ്റ്റ് ചെയ്തു. പതിനാലും പതിനാറും വയസുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടികളുടെ അമ്മയെ ബന്ദിയാക്കിയായിരുന്നു കുറ്റകൃത്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAPECASE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.