ന്യൂഡൽഹി : പുതിയ ഐ.ടി നിയമം ട്വിറ്റർ പൂർണമായും പാലിച്ചെന്ന കേന്ദ്ര പ്രഖ്യാപനത്തിന് പിന്നാലെ, ട്വിറ്റർ ഇന്ത്യ എം.ഡി മനീഷ് മഹേശ്വരിയെ സാൻഫ്രാൻസിസ്കോയിലേക്ക് സ്ഥലം മാറ്റി. റവന്യു സ്ട്രാറ്റജി ആൻഡ് ഓപ്പറേഷൻസ് വിഭാഗത്തിൽ സീനിയർ ഡയറക്ടറായാണ് പുതിയ നിയമനം.
കഴിഞ്ഞ ജൂൺ 5ന് ഗാസിയാബാദിൽ അബ്ദുൾ ശമദ് സൈഫി എന്നയാളെ ഏതാനും യുവാക്കൾ ചേർന്ന് ആക്രമിക്കുന്നതിന്റെ വീഡിയോ ട്വിറ്ററിൽ പ്രചരിച്ചതിൽ ട്വിറ്റർ ഇന്ത്യ മേധാവിയായ മനീഷ് മഹേശ്വരിയ്ക്ക് യു.പി. പൊലീസ് സമൻസ് അയച്ചിരുന്നു. ഗാസിയാബാദ് പൊലീസ് സംഭവത്തിൽ വ്യക്തത വരുത്തിയിട്ടും ട്വിറ്റർ ഹാന്റിലുകൾ വീഡിയോ നീക്കം ചെയ്തില്ലെന്നായിരുന്നു പൊലീസിന്റെ ആരോപണം. ഇതിനെതിരെ മനീഷ് കർണാടക ഹൈക്കോടതിയെ സമീപിക്കുകയും കോടതി യു.പി. പൊലീസിന്റെ നടപടി തടയുകയും ചെയ്തിരുന്നു. വീഡിയോ കോൺഫറസിലൂടെ പൊലീസിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ച കോടതി മനീഷിന്റെ അറസ്റ്റ് അടക്കം തടഞ്ഞിരുന്നു. കേസ് നിലവിൽ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |