ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ വാക്സിനെടുത്തവരിൽ 0.048 ശതമാനത്തിന് മാത്രമാണ് കൊവിഡ് ബാധയുണ്ടായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതുവരെ നൽകിയ 53.14 കോടി ഡോസുകളിൽ ഏകദേശം 2.6 ലക്ഷം പേർ മാത്രമാണ് രോഗബാധിതരായത്. വാക്സിനേഷന് ശേഷം രോഗബാധയുണ്ടായവരിൽ 1.72 ലക്ഷം(1,71,511) പേർ ഒരു ഡോസ് മാത്രം സ്വീകരിച്ചവരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
രണ്ട് ഡോസ് സ്വീകരിച്ച ശേഷമുള്ള വൈറസ് ബാധ 50 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്. കൊവിഷീൽഡ്, കൊവാക്സിൻ, സ്പുട്നിക് വി എന്നിവ 'ബ്രേക്ക്ത്രൂ അണുബാധകളിൽ' നിന്ന് ഒരേപോലയുള്ള പരിരക്ഷ നൽകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |