SignIn
Kerala Kaumudi Online
Thursday, 25 April 2024 1.00 AM IST

പിന്നണി ഗായിക ജഗ്​ജിത്​ കൗർ അന്തരിച്ചു

jagjit-kaur

മുംബയ്: പ്രശസ്ത പിന്നണി ഗായിക ജഗ്​ജിത്​ കൗർ (93) അന്തരിച്ചു. അന്തരിച്ച സംഗീത സംവിധായകൻ മഹ്​മൂദ്​ സഹുർ ഖയ്യാമിന്‍റെ ഭാര്യയാണ്​. ഇന്നലെ രാവിലെ ആറിന്​ മുംബയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ജുഹു ശ്​മശാനത്തിൽ സംസ്കാരം നടത്തി.

ഹിന്ദി, ഉറുദു ഭാഷകളിലായിരുന്നു​ പ്രധാനമായും പാടിയത്​. തും അപ്​ന രാഞ്ചോ ഖം, അപ്​നി പരേഷാനി മുജേ ദേ ദോ, ഖാമോഷ്​ സിന്ദഗി കോ, അഫ്​സാന മിൽ ഗയ , പെഹലേ തോ ആങ്ക്​ മിലാന, സദാ ചിഡിയ ദാ ചമ്പ വേ , കഹേ കോ ബ്യാഹി ബൈഡ്​സ്​ എന്നിവയാണ്​ ശ്രദ്ധേയ ഗാനങ്ങൾ.

മകൻ പ്രദീപ്​ ഖയ്യാം 2012ൽ ഹൃദയാഘാതം മൂലം മരിച്ചിരുന്നു​.

2016ൽ ദമ്പതികൾ ഖയ്യാം ജഗ്​ജിത്​ ചാരിറ്റബിൾ കെ.പി.ജി ട്രസ്റ്റ്​ രൂപീകരിച്ച്​ തങ്ങളുടെ മൊത്തം സമ്പാദ്യമായ 10 കോടിയിലധികം രൂപ അവശ കലാകാരൻമാരെ സഹായിക്കാനായി നൽകിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, JAGJIT KAUR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.