കൊൽക്കത്ത: 75ാം സ്വാതന്ത്യദിനത്തിൽ ഗാനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ദേശ് താ സോബർ നിജെർ (ഈ രാജ്യം നമ്മൾ എല്ലാവരുടേയും) എന്ന് ആരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബംഗാളി ഗായികരായ ഇന്ദ്രാലി സെൻ, മോണോമോയി ഭട്ടാചാര്യ, തൃഷ പറുവേ, ദോബോജ്യോതി ഘോഷ് എന്നിവരാണ്. ശനിയാഴ്ച രാത്രിയോടെ മമത തന്നെയാണ് ഗാനം ഫേസ്ബുക്കിൽ പങ്ക് വെച്ചത്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന ശക്തികൾക്ക് എതിരെ നമുക്ക് ഒന്നിച്ച് ശബ്ദമുയർത്താം. ഈ ദിവസത്തിനായി പോരാടിയവരുടെ ത്യാഗങ്ങൾ ഒരിക്കലും വിസ്മരിക്കരുത് - മമത ട്വീറ്റ് ചെയ്തു.
അതേസമയം, കൊൽക്കത്തയിൽ സ്വാതന്ത്യദിനം വിപുലമായ രീതിയിലാണ് ആഘോഷിക്കുന്നത്. കൊൽക്കത്ത വിക്ടോറിയ മെമ്മോറിയൽ ഹാളിലെ സ്മാരകം 7500 ചതുരശ്ര അടിയിൽ ത്രിവർണപതാക കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |