ന്യൂഡൽഹി :75ാം സ്വാതന്ത്ര ദിനാം ആഘോഷിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. സേനാ വിഭാഗങ്ങളുടെ ഗാർഡ് ഒഫ് ഓണർ സ്വീകരിച്ചു. രാവിലെ ഏഴ് മണിയോടെ രാഷ്ട്രപിതാവിന്റെ സമാധി സ്ഥലമായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി പുഷ്പാർച്ച നടത്തി. എല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരും ഗവർണർമാരും മറ്റ് രാഷ്ട്രീയ പാർട്ടി അദ്ധ്യക്ഷന്മാരും വിവിധ ഇടങ്ങളിൽ പതാക ഉയർത്തി.
വാഗാ അതിർത്തി, പാംഗോംഗ്, ലഡാക്ക് എന്നിവിടങ്ങളിൽ ഐ.ടി.ബി.പി. ദേശീയ പതാക ഉയർത്തി. ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാകയുമായി മാർച്ച് നടത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു.ഉത്തരാഖണ്ഡ് അതിർത്തിയിൽ സമുദ്രാതിർത്തിയിൽ നിന്നും 13, 000 അടി ഉയർന്ന പ്രദേശത്ത് ദേശീയ പതാക പാറിച്ചാണ് ഐ.ടി.ബി.പി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. പശ്ചിമബംഗാളിലെ ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ ബി.എസ്എ.ഫ്, ബംഗ്ലാദേശ് സൈനികർക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മധുരം നൽകി. ശ്രീനഗറിൽലഫ്. ഗവർണർ മനോജ് സിൻഹയാണ് ദേശീയ പതാക ഉയർത്തിയത്. ലേയിലും ലഡാക്കിലും നടന്ന ചടങ്ങിൽ ദേശീയ പതാകയേന്തി സൈനികർ മാർച്ച് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |