SignIn
Kerala Kaumudi Online
Friday, 19 April 2024 5.11 PM IST

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനം വികസനം, തൊഴിൽ: 100 ലക്ഷം കോടി

kk

ന്യൂഡൽഹി: രാജ്യത്തിന്റെ സമഗ്ര വികസനവും പുതിയ തൊഴിൽ അവസരങ്ങളും ലക്ഷ്യമാക്കി, എഴുപത്തിയഞ്ചാം സ്വാതന്ത്ര്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 100 ലക്ഷം കോടി രൂപയുടെ 'പ്രധാനമന്ത്രി ഗതിശക്തി പദ്ധതി' പ്രഖ്യാപിച്ചു.

നൂറാം സ്വാതന്ത്ര്യ ദിനത്തിനു മുമ്പ് രാജ്യത്തെ സർവ മേഖലകളിലും സ്വയം പര്യാപ്തതയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷവേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു.

ആധുനിക രീതിയിലുള്ള വികസനം നഗരങ്ങളിലും ഗ്രാമങ്ങളിലും ഉണ്ടാകണം. ചെറുകിട കർഷകർക്ക് ലോകോത്തര വിപണി ഉറപ്പാക്കും. 'ഛോട്ട കിസാൻ ബനേ ദേശ് കി ഷാൻ' (ചെറുകിട കർഷകർ രാജ്യത്തിന്റെ അഭിമാനമായി മാറട്ടെ) എന്നതാണ് നമ്മുടെ മന്ത്രം. ഇത് നമ്മുടെ സ്വപ്നമാണ്. ഉത്പാദനത്തിലും കയറ്റുമതിയിലും വർദ്ധനവുണ്ടാക്കണം,

ഭാവി തലമുറയുടെ അടിസ്ഥാന സൗകര്യ വികസനം, ലോകോത്തര നിർമാണങ്ങൾ, പുതുതലമുറ ടെക്‌നോളജി എന്നിവയ്ക്കായി ഒന്നിച്ച് പ്രവർത്തിക്കണം. ലോകോത്തര ഉത്പന്നങ്ങൾ ഉൽപാദിക്കാൻ നൂതന ആശയങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിക്കാൻ നാം പരിശ്രമിക്കണം. ഇതിനു പുറമേ, മറ്റു പദ്ധതികളും പ്രഖ്യാപിച്ചു.

സൈനിക് സ്കൂളുകളിൽ പെൺകുട്ടികൾ

വനിതകൾക്ക് എല്ലാമേഖലയിലും തുല്യത ഉറപ്പാക്കും. അതിന്റെ ഭാഗമായി എല്ലാ സൈനിക് സ്കൂളുകളിലും പെൺകുട്ടികൾക്ക് പ്രവേശനം നൽകും. നാഷണൽ ഡിഫൻസ് അക്കാഡമിയലടക്കം ഭാവിയിൽ അവസരം ഇതുവഴി ലഭിക്കും. രാജ്യത്ത് 33 സൈനിക സ്‌കൂളുകളുണ്ട്. മിസോറാമിൽ രണ്ടുവർഷം മുമ്പ് ഇതിന് തുടക്കം കുറിച്ചിരുന്നു.

75 ആഴ്ച, 75 ട്രെയിനുകൾ

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആസാദി കാ അമൃത് മഹോത്സവം എന്ന പേരിൽ ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ, എഴുപത്തിയഞ്ച് ആഴ്ചകളിലായി എഴുപത്തിയഞ്ച് പുതിയ സെമി ഹൈസ്പീഡ് ട്രെയിൻ സർവീസുകൾ ആരംഭിക്കും

ഇന്ത്യ ഗ്രീൻ ഹൈഡ്രജൻ ഹബ്

ഭാവിയുടെ വാതകം എന്ന നിലയിൽ ഹൈഡ്രജന്റെ ഉത്പാദനം വർദ്ധിപ്പിക്കാൻ ദേശീയ ഹൈഡ്രജൻ മിഷൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.ഗതാഗതത്തിന് ​ പുറമേ കെമിക്കൽസ്​, സ്റ്റീൽ, പവർ തുടങ്ങിയ മേഖലകളിലും ഹൈഡ്രജൻ ഉപയോഗിക്കാം.ഊർജാവാശ്യത്തിനായി 12 ലക്ഷം കോടി രൂപയാണ് പ്രതിവർഷം ചെലവഴിക്കുന്നത്. ഗ്രീൻ ഹൈഡ്രജൻ ഉല്പാദനം കൂട്ടുന്നതോടെ ഇന്ധനത്തിൽ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരുന്നതിനു പുറമേ, കയറ്റമതി നടത്താനും കഴിയും. മലിനീകരണം ഇല്ലാത്ത ഗ്രീൻ ഹൈഡ്രജന്റെ ഹബായി ലോകത്തിനു മുന്നിൽ ഇന്ത്യമാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI GOVT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.