SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.05 PM IST

കുതിരയ്ക്ക് ബി.ജെ.പി പതാകയുടെ പെയിന്റടിച്ചു, മേനകാ ഗാന്ധിയുടെ സംഘടന പരാതി നൽകി

horse

ഇൻഡോർ: ബി.ജെ.പിയുടെ ജൻ ആശീർവാദ യാത്രയ്ക്കിടെ കുതിരയ്ക്ക് പാർട്ടി പതാകയുടെ പെയിന്റടിച്ച സംഭവത്തിൽ മേനകാഗാന്ധി എം.പിയുടെ സന്നദ്ധ സംഘടന പി.എഫ്.എ ഇൻഡോർ പൊലീസിന് പരാതി നൽകി. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന 1960നിയമപ്രകാരം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

പുതിയ കേന്ദ്രമന്ത്രിമാരെ ജനങ്ങൾക്ക് പരിചയപ്പെടുത്താനെന്നപേരിൽ 22 സംസ്ഥാനങ്ങളിലൂടെയാണ് ജൻ ആശീർവാദ യാത്ര കടന്നുപോകുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ആസന്നമായ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് യാത്ര. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലാണ് ഇൻഡോറിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര നടത്തിയത്. മുൻ മുനിസിപ്പൽ കോർപ്പറേറ്റർ രാംദാസ് ഗാർഗാണ് യാത്രയ്ക്ക് മുന്നോടിയായി കുതിരയെ വാടകയ്‌ക്കെടുത്ത് ബി.ജെ.പി പതാകയുടെ പെയിന്റടിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BJP FLAG PAINTED ON HORSE AT YATRA MANEKA GANDHIS NGO FILES COMPLAINT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.