ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി കോർ ഒഫ് സിഗ്നൽ, കോർ ഒഫ് ഇലക്ട്രോണിക് ആന്റ് മെക്കാനിക്കൽ എൻജിനിയർ (ഇ.എം.ഇ ), കോർ ഒഫ് എൻജിനിയറിംഗ് വിഭാഗങ്ങളിലെ അഞ്ചു വനിതകളെ കേണൽ പദവിയിലേക്കുയർത്തി പ്രതിരോധ മന്ത്രാലായം. ലെഫ്റ്റനന്റ് കേണൽമാരായ സംഗീത സാർദ്ദന (കോർ ഒഫ് സിഗ്നൽ),സോണിയ ആനന്ദ്,നവനീത് ദുഗ്ഗൽ (ഇ.എം.ഇ), റീനു ഖന്ന, റിച്ച സാഗർ (കോർ ഒഫ് എൻജിനിയറിംഗ്) എന്നിവർക്കാണ് സ്ഥാനക്കയറ്റം.
26 വർഷത്തെ സർവ്വീസ് പരിഗണിച്ചാണ് തീരുമാനം. നേരത്തെ ആർമി മെഡിക്കൽ കോർ,ആർമി എഡ്യൂക്കേഷൻ കോർ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വനിതകൾക്ക് മാത്രമായിരുന്നു കേണൽ പദവി. കുടുതൽ വിഭാഗങ്ങളിലുള്ള വനിതകൾക്ക് ഉന്നത പദവികൾ നൽകുന്നത് സേനയിലെ സ്ത്രീ സാന്നിദ്ധ്യം വർദ്ധിപ്പിക്കും. സേനയിൽ വനിതകൾക്ക് സ്ഥിരം കമ്മിഷൻ ഏർപ്പെടുത്തണമെന്ന സുപ്രീംകോടതി വിധി പ്രാബല്യത്തിൽ വന്നതോടെ, സേനയിലെ സ്ത്രീ - പുരുഷ വിവേചനം ഇല്ലാതാവുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |