പശ്ചിമബംഗാളിൽ ദുർഗാപൂജയ്ക്ക് ശേഷം
ന്യൂഡൽഹി: കർണാടകയ്ക്ക് പിന്നാലെ പുതുച്ചേരിയിലും സ്കൂളുകൾ തുറക്കാനൊരുങ്ങി സർക്കാർ. ഒൻപത് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് സെപ്തംബർ ഒന്നു മുതൽ സ്കൂളുകൾ തുറക്കുന്നത്. കോളേജുകളുടെ പ്രവർത്തനവും സെപ്തംബറിൽ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി എൻ.രംഗസ്വാമി വ്യക്തമാക്കി.
ദുർഗാ പൂജയ്ക്ക് ശേഷം വിദ്യാഭ്യാസ സ്ഥാനപങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. കർണാടകയിൽ സ്കൂളുകളും പ്രീ യൂണിവേഴ്സിറ്റി കോളേജുകളും കഴിഞ്ഞ ദിവസം തുറന്നിരുന്നു. തമിഴ്നാട്ടിൽ അടുത്തമാസം ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകൾ ആരംഭിക്കും. കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, ലക്ഷദ്വീപ്, നാഗാലാന്റ്, ഛത്തീസ്ഗഢ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ ആഗസ്റ്റ് ആദ്യവാരം തന്നെ സ്കൂളുകൾ തുറന്നിരുന്നു. ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ആഗസ്റ്റ് 16ന് ക്ലാസുകൾ ആരംഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |