ന്യൂഡൽഹി: ചൊവ്വാഴ്ച കാബൂളിൽ നിന്ന് താജിക്കിസ്ഥാൻ വഴി ഡൽഹിയിലെത്തിച്ച 78 അംഗ സംഘത്തിലെ 16പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത ഇന്തോ ടിബറ്റൻ പൊലീസ് സേന (ഐ.ടി.ബി.പി) തള്ളി. മലയാളി കന്യാസ്ത്രീ സിസ്റ്റർ തേരേസ അടക്കമുള്ളവർ ഐ.ടി.ബി.പിയുടെ ഡൽഹി ചാവ്ല ക്യാമ്പിൽ ക്വാറന്റൈനിലാണ്.
കാബൂളിൽ നിന്ന് സിക്ക് മതഗ്രന്ഥവുമായി വന്ന ധർമ്മേന്ദർ സിംഗ്, കുൽരാജ് സിംഗ്, ഹിമ്മത് സിംഗ് എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് ഇന്നലെ ബി.ജെ.പി ദേശീയ വക്താവ് ആർ.പി.സിംഗ് ട്വീറ്റു ചെയ്തിരുന്നു. സിക്ക് മതഗ്രന്ഥം വിമാനത്തിൽ നിന്നുള്ളിൽ നിന്ന് തലയിലേറ്റിയ കേന്ദ്രമന്ത്രിമാരായ ഹർദീപ് സിംഗ് പുരിയും വി.മുരളീധരനുമൊപ്പം ആർ.പി. സിംഗുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |