ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിൻ ഡോസുകൾ തമ്മിലുള്ള ഇടവേള കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ തള്ളി വിദഗ്ദ്ധ സമിതി. ഇന്ത്യൻ അസോസിയേഷൻ ഒഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിനാണ് വാക്സിൻ ഡോസ് ഇടവേള കുറയ്ക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന് ദേശീയ സാങ്കേതിക ഉപദേശക ഗ്രൂപ്പിലെ പ്രതിരോധശേഷി വിഭാഗം (എൻ.ടി.എ.ജി.ഐ) മേധാവി ഡോ. എൻ.കെ. അറോറ വ്യക്തമാക്കി. എൻ.ടി.എ.ജി.ഐ ദിവസവും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും കൊവിഷീൽഡ്, കൊവാക്സിൻ, സ്ഫുഡ്നിക് V വാക്സിനുകളിലെ ഡോസ് ഇടവേള മാറ്റേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.നിലവിൽ 12 മുതൽ 16 വരെ ആഴ്ചയാണ് കൊവിഷീൽഡ് വാക്സിൻ ഡോസുകളുടെ ഇടവേള. കൊവാക്സിനാകട്ടെ 28 ദിവസവും.സ്ഫുട്നിക് V യുടെ രണ്ട് ഡോസ് വാക്സിന് 21 ദിവസമാണ് ഇടവേള.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |