ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 44,658 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 496 കൊവിഡ് മരണവും സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,26,03,188 ആയി. ആകെ മരണം 4,36,861 ആയി. 32,988 പേർ രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 3,18,21,428 ആയി. 3,44,899 പേർ ചികിത്സയിലുണ്ട്. ഇന്നലെ 79,48,439 പേർക്ക് വാക്സിൻ നൽകിയതായും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |