മുംബയ്: അധോലോക കുറ്റവാളി ഛോട്ടാ ഷക്കീലിന്റെ 'ടെലിഫോൺ ഓപ്പറേറ്റർ' ആയിരുന്ന ഫഹീം മച്ച്മച്ച് എന്ന ഫഹീം അഹമ്മദ് ഷരീഫ്(51) പാകിസ്ഥാനിൽ വച്ച് കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം ശനിയാഴ്ച കറാച്ചിയിൽ നടന്നു. മരണവിവരം ഛോട്ടാ ഷക്കീൽ ഇന്ത്യയിലുള്ള ഫഹീമിന്റെ ബന്ധുക്കളെ നേരിട്ട് വിളിച്ചറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഛോട്ടാ ഷക്കീലിന്റെ നിർദ്ദേശപ്രകാരം ഇരകളെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെടുന്ന ആളായിരുന്നു ഫഹീം മച്ച്മച്ച്. ഇതുകൊണ്ടാണ് ഛോട്ടാ ഷക്കീലിന്റെ ടെലിഫോൺ ഓപ്പറേറ്റർ എന്നറിയപ്പെട്ടിരുന്നത്. മുംബയ്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിലായി രണ്ട് ഡസനിലേറെ കേസുകളിൽ പൊലീസ് തിരയുന്ന പ്രതിയാണിയാൾ.
മുൻ മുംബയ് മേയർ മിലിന്ദ് വൈദ്യക്കെതിരെ 1999ൽ നടന്ന ആക്രമണത്തിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയതോടെ ഇയാൾ ഇന്ത്യ വിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |