റാഞ്ചി:ജാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത ഏഴുപേർ ചേർന്ന് മാനഭംഗം ചെയ്തു. ആഗസ്റ്റ് 26ന് റാഞ്ചിയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ പരിചയക്കാരിലൊരാൾ ബൈക്കിൽ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയായിരുന്നു. അവിടെ ഇയാളുടെ സുഹൃത്തുക്കളായ ആറുപേരും കാത്തിരിക്കുന്നുണ്ടായിരുന്നു. ഇത് കണ്ട് പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഏഴുപേരും ചേർന്ന് ക്രൂരമായി മാനഭംഗം ചെയ്യുകയായിരുന്നു.
പിന്നീട്, പരിചയക്കാരൻ പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവിട്ടു. തുടർന്ന് പെൺകുട്ടി ബന്ധുക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരെ ജുവനൈൽ ഹോമിലേക്ക് മാറ്റിയെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |