മുംബയ്: സാമ്പത്തികതട്ടിപ്പ് കേസിൽ മുൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന് പ്രാഥമികഘട്ടത്തിൽ സി.ബി.ഐ ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകൾ ദേശീയ മാദ്ധ്യമം പുറത്തുവിട്ടു.അനിലിന് സി.ബി.ഐ ക്ലീൻ ചിറ്റ് നൽകിയെന്നായിരുന്നു കോൺഗ്രസിന്റെ വാദം.പൊതുസേവനത്തിൽ കൃതൃമം കാട്ടി അനിലും മറ്റ് പലരും സ്വകാര്യലാഭങ്ങൾ ഉണ്ടാക്കിയെന്ന് അനിലിനെതിരെ പ്രിവൻഷൻ ഒഫ് കറപ്ഷൻ ആക്ട് 1988 പ്രകാരം കേസെടുക്കണമെന്നും രേഖയിൽ പറയുന്നു.അതേസമയം, കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഗതാഗത മന്ത്രി അനിൽ പരബിനോട് നാളെ ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |