ന്യൂഡൽഹി: പണം തട്ടിപ്പുകേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹിയിൽ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തു. 200 കോടി തട്ടിയ കേസിലെ പ്രതിയായി ഡൽഹി ജയിലിൽ കഴിയുന്ന സുഖേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട കേസിലെ സാക്ഷിയാണ് ജാക്വിലിൻ. സുഖേഷുമായി 36കാരിയായ ജാക്വിലിനുള്ള ബന്ധമാണ് ഇ.ഡി അന്വേഷിക്കുന്നത്.
അതേസമയം ഡൽഹി ജയിലിൽ നിന്നും സുഖേഷ് ഫോണിലൂടെ ചിലരെ ബന്ധപ്പെടുന്നതായുള്ള വിവരങ്ങളും പുറത്തു വന്നു. ഇയാളുടെ കാമുകിയും മലയാളിയുമായ ലീനാ മരിയാ പോൾ ഉപയോഗിച്ച ചെന്നൈയിലെ ആഡംബര ബംഗ്ളാവിൽ നടത്തിയ റെയ്ഡിൽ 82.5 ലക്ഷം രൂപയും നിരവധി ആഡംബര കാറുകളും പിടിച്ചെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |