ന്യൂഡൽഹി: അടുത്ത ജനുവരിയിൽ റിപ്പബ്ലിക് ദിന തലേന്ന് പ്രഖ്യാപിക്കുന്ന പദ്മ പുരസ്കാരങ്ങൾക്കുള്ള (പത്മവിഭൂഷൺ, പത്മ ഭൂഷൺ, പത്മശ്രീ) നാമനിർദ്ദേശങ്ങളും ശുപാർശകളും ഈമാസം 15വരെ സമർപ്പിക്കാം. https://padmaawards.gov.in എന്ന പോർട്ടലിൽ ഓൺലൈനിൽ സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമെ പരിഗണിക്കൂ.
പത്മ അവാർഡുകൾ ജനകീയമാക്കാൻ സ്ത്രീകൾ, പട്ടികജാതിപട്ടികവർഗ വിഭാഗം, വ്യക്തികൾ, സമൂഹത്തിന് നിസ്വാർത്ഥ സേവനം ചെയ്യുന്നവർ എന്നീ വിഭാഗങ്ങളിൽ അംഗീകരിക്കപ്പെടാൻ അർഹതയുള്ള പ്രതിഭകളെ കണ്ടെത്തി എല്ലാ പൗരന്മാരും നാമനിർദ്ദേശങ്ങളും ശുപാർശകൾ നൽകാൻ കേന്ദ്രസർക്കാർ അഭ്യർത്ഥിച്ചു.
അവാർഡ് പരിഗണിക്കപ്പെടേണ്ട വ്യക്തിയുടെ അതത് മേഖലയിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങളും സേവനങ്ങളും വിശദമാക്കുന്ന പരമാവധി 800 വാക്കിലുള്ള ഒരു വിവരണവും ഉൾപ്പെടുത്തണം. പത്മ പോർട്ടലിൽ ലഭ്യമായ ഫോർമാറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും നാമനിർദ്ദേശങ്ങളിലും ശുപാർശകളിലും അടങ്ങിയിരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |