മുംബയ്: മുൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയായ അനിൽ ദേശ്മുഖ് ഉൾപ്പെട്ട അഴിമതിക്കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിക്കാനായി സി.ബി.ഐ ഉദ്യോഗസ്ഥന് ഒരു ലക്ഷം രൂപ വിലയുള്ള ഐ ഫോൺ 12 പ്രോ കോഴ നൽകിയെന്ന് റിപ്പോർട്ട്. സംഭവത്തിൽ സി.ബി.ഐയിലെ സബ് ഇൻസ്പെക്ടർ അഭിഷേക് തിവാരി, അനിലിന്റെ മുൻ അഭിഭാഷകനായ ആനന്ദ് ദാഗ എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. അഭിഷേകിന്റെ പക്കൽ നിന്ന് കണ്ടെടുത്ത ഐ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |