SignIn
Kerala Kaumudi Online
Wednesday, 17 April 2024 2.37 AM IST

നീറ്റ്​ പരീക്ഷ 12ന്​, മാറ്റാനാവില്ലെന്ന് സുപ്രീം കോടതി

neet

ന്യൂഡൽഹി: മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിന് സെപ്തംബർ 12ന്​ നടത്തുന്ന നീറ്റ് പരീക്ഷ നീട്ടിവയ്ക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി.

പരീക്ഷയ്ക്കായി ലക്ഷകണക്കിന് വിദ്യാർത്ഥികൾ കഠിന പരിശ്രമം നടത്തവേ, വെറും ഒരു ശതമാനം പേരുടെ അസൗകര്യം കണക്കിലെടുത്ത് മാറ്റിവയ്ക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ഹൃഷികേശ് റോയ്, സി.ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഞങ്ങളുടെ ഇടപെടൽ ആ കുട്ടികളിൽ വേദനയുണ്ടാക്കും.അധികൃതർക്ക് എന്തെങ്കിലും ചെയ്യാനാകുമെങ്കിൽ ചെയ്യട്ടെയെന്ന് കോടതി പറഞ്ഞു.വരും ദിവസങ്ങളിൽ മറ്റു പ്രവേശന പരീക്ഷകളും നടക്കുന്നതിനാൽ നീറ്റ് മാറ്റണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.സി.ബി.എസ്.ഇ. പ്രൈവറ്റ്,പത്രചാർ, കമ്പാർട്ട്‌മെന്റ് പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികളാണ് ഹർജി നൽകിയത്.

നീറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് neet.nta.nic.inലൂടെ താമസിയാതെ നൽകുമെന്ന് പരീക്ഷാ ഏജൻസി അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ പരീക്ഷാകേന്ദ്രങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. 14 ലക്ഷത്തോളംപേർ എഴുതുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NEET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.