ന്യൂഡൽഹി:പാക് ഭീകരസംഘടനകൾ അഫ്ഗാനിസ്ഥാനിലെ അനുകൂല സാഹചര്യം ഉപയോഗിക്കുന്നത് തടയാനും, അവശേഷിക്കുന്ന ഇന്ത്യക്കാരെ കാബൂളിൽ നിന്ന് ഒഴിപ്പിക്കാനുമാണ് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നത്. ഇക്കാര്യങ്ങൾക്കായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങിയ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. താലിബാന്റെ സർക്കാർ ഉടൻ അധികാരമേൽക്കുമെന്നാണ് റിപ്പോർട്ട്. ചടങ്ങിലേക്ക് പാകിസ്ഥാൻ, ചൈന, റഷ്യ, തുർക്കി, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളെ താലിബാൻ ക്ഷണിച്ചതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |