ന്യൂഡൽഹി: ഇ.എസ്.ഐ ആനുകൂല്യങ്ങൾ ലഭിക്കാനുള്ള ശമ്പള പരിധി നിലവിലെ 21,000 രൂപയിൽ നിന്ന് 30,000 രൂപയാക്കണമെന്ന ആവശ്യം ഈമാസം 11ന് ചേരുന്ന ഇ.എസ്.ഐ കോർപറേഷൻ യോഗത്തിൽ അജൻഡയാക്കണമെന്ന് ആവശ്യം. ഇ.എസ്.ഐ കേന്ദ്രബോർഡ് അംഗവും ബി.എം.എസ് ദേശീയ സെക്രട്ടറിയുമായ വി. രാധാകൃഷ്ണനാണ് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന് അയച്ച കത്തിൽ ഈ ആവശ്യം ഉന്നയിച്ചത്. ഇ.പി.എഫ് മാതൃകയിൽ ഉയർന്ന ശമ്പളമുള്ളവർക്കും 21,000 രൂപ അടിസ്ഥാനമാക്കി വിരമിക്കുന്നതു വരെ ഇ.എസ്.ഐ പദ്ധതിയിൽ തുടരാൻ അനുവദിക്കമെന്നും പ്ളാന്റേഷൻ മേഖലയിലും ഇ.എസ്.ഐ നടപ്പാക്കണമെന്നും കത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |