SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.02 PM IST

യു.പി വികസന പരസ്യത്തിൽ കൊൽക്കത്തയിലെ മേൽപ്പാലം, യോഗിക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ

yogi

ലക്‌നൗ: അടുത്തവർഷം നിയമസഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വികസനനേട്ടങ്ങളുടെ പരസ്യത്തിൽ ഇടംപിടിച്ച് കൊൽക്കത്തയിലെ മേൽപ്പാലം. ദേശീയ മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ച പരസ്യം കണ്ട് ബംഗാൾ സർക്കാരും തൃണമൂലും ഞെട്ടി.

യോഗിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെ, തെറ്റായ ചിത്രമാണ് പത്രത്തിൽ പ്രസിദ്ധീകരിച്ചതെന്നും ഇതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഡിജിറ്റൽ എഡിഷനുകളിൽ നിന്ന് ചിത്രം പിൻവലിക്കുന്നുവെന്നും ദേശീയ മാദ്ധ്യമം ട്വീറ്റ് ചെയ്തു.

രാജ്യത്തിന്റെ വികസനത്തിൽ ഏറ്റവും പിന്നിലുണ്ടായിരുന്ന സംസ്ഥാനങ്ങളിലൊന്നായ യു.പിയെ യോഗിയുടെ നേതൃത്വത്തിലുള്ള 'ഇരട്ട എൻജിൻ' സർക്കാർ അധികാരത്തിലേറിയശേഷം പുതിയ ഉയരങ്ങളിലേക്ക് നയിച്ചുവെന്നാണ് പരസ്യത്തിന്റെ ഉള്ളടക്കം.

നീല, വെള്ള നിറങ്ങളിലുള്ള പെയിന്റും മഞ്ഞ നിറത്തിലുള്ള ടാക്സിയും കണ്ടതോടെയാണ് ചിത്രത്തിൽ കാണുന്ന പാലം സെൻട്രൽ കൊൽക്കത്തയിൽ മമത ബാനർജി സർക്കാർ നിർമിച്ച 'മാ ഫ്‌ളൈ ഓവർ" ആണെന്ന് തിരിച്ചറിഞ്ഞത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പരസ്യം വൈറലായി.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ബി.ജെ.പിയെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഉത്തർപ്രദേശിലെ വികസനമെന്നാൽ മറ്റ് സംസ്ഥാനങ്ങളുടെ വികസന പ്രവർത്തനങ്ങളുടെ ചിത്രം മോഷ്ടിക്കുന്നതാണെന്ന് തെളിഞ്ഞുവെന്ന് തൃണമൂൽ എം.പിയും മമതയുടെ അനന്തിരവനുമായ അഭിഷേക് ബാനർജി ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രിമാരെ മാറ്റി പരീക്ഷിക്കുകയല്ലാതെ മറ്റൊന്നും ചെയ്ത് പാർട്ടിയെ രക്ഷിക്കാൻ മോദിക്ക് കഴിയുന്നില്ലെന്നാണ് ബി.ജെ.പിയിൽ ചേർന്ന ശേഷം തൃണമൂലിലേക്ക് മടങ്ങിയ മുകുൽ റോയ് പരിഹസിച്ചു.

പത്രത്തിലെ മാർക്കറ്റിംഗ് വിഭാഗത്തിന്റെ വീഴ്ചയാണ് തെറ്റായ പരസ്യം പ്രസിദ്ധീകരിച്ചതിന് പിന്നിലെന്ന് ദേശീയ മാദ്ധ്യമം പിന്നാലെ വിശദീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, YOGI DEVELOPMENT AD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.