ന്യൂഡൽഹി: ലോക് ജനശക്തി പാർട്ടി എം.പിയും ചിരാഗ് പാസ്വാന്റെ ബന്ധുവുമായ പ്രിൻസ് രാജ് പാസ്വാനെതിരെ പീഡനക്കേസെടുത്ത് ഡൽഹി പൊലീസ്. ബീഹാറിലെ സമഷ്ടിപൂരിൽ നിന്നുള്ള ലോക്സഭാംഗമാണ് പ്രിൻസ് രാജ്.
പ്രിൻസ് രാജ് പാസ്വാൻ തന്നെ ബലാത്സംഗം ചെയ്തെന്ന് കാട്ടി എൽ.ജെ.പി പ്രവർത്തകയായ പെൺകുട്ടി ഡൽഹി കൊണാട്ട്പ്ലേസ് പൊലീസ് സ്റ്റേഷനിൽ മൂന്നുമാസം മുമ്പ് പരാതി നൽകിയിരുന്നു. ജൂലൈയിൽ പെൺകുട്ടി ഡൽഹി കോടതിയെ സമീപിച്ചു. കോടതിയുടെ നിർദ്ദേശ പ്രകാരം സെപ്തംബർ ഒൻപതിന് ഡൽഹി പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രിൻസ് രാജ് പാസ്വാൻ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
പെൺകുട്ടിയുടെ പരാതിക്ക് പിന്നാലെ പ്രിൻസ് രാജ് പാസ്വാൻ മാനനഷ്ട കേസ് നൽകിയിരുന്നു. ആരോപണങ്ങൾ നിഷേധിച്ച പ്രിൻസ് രാജ്, തന്റെ പ്രശസ്തി മുതലെടുത്ത് ഭീഷണിപ്പെടുത്തി വ്യക്തിപരമായി സമ്മർദത്തിലാക്കാനുള്ള ഗൂഡാലോചനയാണെന്നും ആരോപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |