ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ മൂലധനച്ചെലവിനായി നിശ്ചയിച്ച ലക്ഷ്യം കൈവരിച്ചതിന് പ്രോത്സാഹനമെന്ന നിലയിൽ കേരളത്തിന് 2,255 കോടി രൂപ അധിക വായ്പയെടുക്കാൻ ധനവിനിയോഗ വകുപ്പ് അനുമതി നൽകി. കേരളം അടക്കം 11 സംസ്ഥാനങ്ങളാണ് ലക്ഷ്യം കൈവരിച്ചത്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപന്നത്തിന്റെ 0.25 ശതമാനത്തിന് തുല്യമായ തുകയാണ് വായ്പയെടുക്കാൻ അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |