SignIn
Kerala Kaumudi Online
Thursday, 25 April 2024 6.16 AM IST

നടൻ സോനു സൂദിന്റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ്

sonu-sood

മുംബയ്: ബോളിവുഡ് നടൻ സോനു സൂദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. മുംബയിലും ലക്‌നൗവിലുമായി ആറിടങ്ങളിലായിരുന്നു റെയ്ഡ്. കൊവിഡ് വ്യാപനത്തിനിടെ സാധാരണക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും വേണ്ടി നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്ത നടന് വലിയ പ്രശംസ ലഭിച്ചിരുന്നു.

അടുത്തിടെ ഡൽഹിയിലെ ആം ആദ്മി സർക്കാരിന്റെ വിദ്യാർത്ഥികൾക്കായുള്ള ഒരു പ്രൊജക്ടിന്റെ ബ്രാൻഡ് അംബാസിഡറായി സോനു ചുമതല ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ പരിശോധനയെന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയ പ്രസ്താവനകളൊന്നും സോനു സൂദ് നടത്തിയിട്ടില്ലെങ്കിലും അടുത്ത വർഷം പഞ്ചാബിൽ അദ്ദേഹം എ.എ.പി സ്ഥാനാർത്ഥിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ആദായനികുതി വകുപ്പിന്റേത് പ്രതികാര നടപടിയാണെന്നാരോപിച്ച് ആംആദ്മി, ശിവസേന ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തി. അതേസമയം, ആദായനികുതി വകുപ്പിന്റെ പ്രവൃത്തിയിൽ അസാധാരണമായി ഒന്നുമില്ലെന്നും വെറുമൊരു അന്വേഷണമാണിതെന്നും റെയ്ഡ് എന്ന് പറയാനാവില്ലെന്നും ബി.ജെ.പി പ്രതികരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SONU SOODH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.