ന്യൂഡൽഹി: യു.പി, പഞ്ചാബ് തുടങ്ങി അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ വോട്ടെടുപ്പിന് മുമ്പ് എല്ലാ സമ്മതിദായകർക്കും ആദ്യഡോസ് കൊവിഡ് വാക്സിൻ നൽകാനുള്ള ആലോചനയിൽ കേന്ദ്രം.
യു.പിയിൽ 18 കഴിഞ്ഞവരിൽ പകുതിപ്പേർക്കും ആദ്യഡോസ് ഇതിനകം നൽകിയിട്ടുണ്ടെന്നാണ് കണക്ക്.
ഒക്ടോബർ രണ്ടാം വാരത്തിനുള്ളിൽ രാജ്യത്താകെ 100 കോടി പേർക്ക് വാക്സിൻ നൽകാനാണ് ഉദ്ദേശം. ആദ്യ ഡോസ് വാക്സിനെങ്കിലും 78 കോടി പേർക്ക് നൽകി കഴിഞ്ഞുവെന്നാണ് കണക്ക്. 18 കഴിഞ്ഞ 20 ശതമാനം പേർക്കും രണ്ടു ഡോസ് വാക്സിൻ ഇതിനകം നൽകി. ഒരു ഡോസെങ്കിലും കിട്ടിയവർ 62 ശതമാനം. ഉപയോഗിച്ച വാക്സിനിൽ 87.8 ശതമാനവും സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |