SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.10 PM IST

വാക്സിനേഷൻ കൂടിയപ്പോൾ പ്രതിപക്ഷത്തിന് പനിയെന്ന് പ്രധാനമന്ത്രി

modi

ന്യൂഡൽഹി: ഒറ്റ ദിവസം രണ്ട് കോടിയിലേറെ വാക്‌സിൻ ഡോസ് നൽകിയത് കണ്ട് ചില പ്രതിപക്ഷ കക്ഷികൾക്ക് പനി പിടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം. നൂറുശതമാനം വാക്‌സിനേഷൻ പിന്നിട്ട ഗോവയിലെ ആരോഗ്യ പ്രവർത്തകരുമായി സംവദിക്കവെയാണ് മോദി ഇക്കാര്യം സൂചിപ്പിച്ചത്.

വാക്‌സിനെടുക്കുമ്പോൾ ചിലർക്ക് അസ്വസ്ഥതകളൊക്കെ പതിവാണെന്നറിയാം. ചിലർക്ക് പനി വരും. പനി മൂലം ചിലർക്ക് മനോനിലയിൽ മാറ്റങ്ങളുണ്ടാകാം. കഴിഞ്ഞ ദിവസം രാജ്യം ലോകത്ത് ആദ്യമായി ഒറ്റ ദിവസം രണ്ട് കോടിയിലേറെ വാക്‌സിൻ ഡോസ് നൽകിയെന്ന വിവരം പുറത്തുവന്നപ്പോൾ ചില രാഷ്‌ട്രീയ കക്ഷികൾക്ക് വല്ലാത്ത അസ്വസ്ഥതയുണ്ടായെന്നും മോദി പറഞ്ഞു.

തന്റെ നിരവധി ജന്മദിനങ്ങൾ നിസ്സംഗമായി കടന്നുപോയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസത്തേത് ഏറെ വികാരാധീനനാക്കിയ ദിവസമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെയും കൊവിഡ് യോദ്ധാക്കളുടെയും പരിശ്രമങ്ങൾ ആ ദിവസത്തെ കൂടുതൽ സവിശേഷമാക്കി. 2.5 കോടി ജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയ സംഘത്തിന്റെയും ജനങ്ങളുടെയും സേവനവും കർത്തവ്യബോധവും പ്രശംസാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.