ന്യൂഡൽഹി: കൊവിഡ് വാക്സിനേഷൻ നിരക്ക് റെക്കാഡ് നേട്ടത്തിൽ നിന്ന് കുത്തനെ താഴ്ന്നതിൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി. വാക്സിനേഷൻ എന്ന ഹാഷ്ടാഗ് സഹിതം 'ചടങ്ങ് അവസാനിച്ചു' എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിവസം രണ്ടര കോടി പേർക്കാണ് കൊവിഡ് വാക്സിൻ നൽകിയത്. ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയ രാജ്യം എന്ന റെക്കാഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാൽ അതിനടുത്ത ദിവസം കുത്തനെ താഴുകയായിരുന്നു. പത്ത് ദിവസത്തെ കൊവിഡ് വാക്സിനേഷൻ നിരക്ക് ചൂണ്ടിക്കാട്ടുന്ന ഗ്രാഫും ട്വീറ്റിനൊപ്പം രാഹുൽ പങ്കുവച്ചിട്ടുണ്ട്. ജൂണിൽ 2.47 കോടി പൗരൻമാർക്ക് വാക്സിൻ നൽകിയ ചൈനയെ മറികടന്നാണ് ഇന്ത്യ റെക്കാഡ് നേട്ടം സ്വന്തമാക്കിയത്. ഇനിയുള്ള ദിവസങ്ങളിലും ഇതുപോലെ വാക്സിനേഷൻ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇതാണ് രാജ്യത്തിന് ആവശ്യമെന്നും രാഹുൽഗാന്ധി കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |