മുംബയ്: മഹാരാഷ്ട്രയിലെ താനെ കോർപ്പറേഷൻ പരിധിയിൽ കൊവിഡ് വാക്സിൻ സ്വീകരിക്കാനെത്തിയയാൾക്ക് ആന്റി റാബിസ് വാക്സിൻ കുത്തിവച്ച നഴ്സിന് സസ്പെൻഷൻ. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കൽവയിലെ ആട്കൊനേഷർ ഹെൽത്ത് സെന്ററിൽ വാക്സിൻ സ്വീകരിക്കാനെത്തിയ രാജ്കുമാറിനാണ് ദുരനുഭവമുണ്ടായത്. കൊവിഷീൽഡ് വാക്സിനായാണ് രാജ്കുമാർ രജിസ്റ്റർ ചെയ്തത്. എന്നാൽ, വാക്സിൻ സ്വീകരിക്കാൻ നിന്ന നിരയിൽ നിന്ന് മാറി റാബിസ് വാക്സിൻ സ്വീകരിക്കാൻ നിന്നവരുടെ വരിയിൽ നിൽക്കുകയായിരുന്നു രാജ്കുമാർ. ഊഴമെത്തിയപ്പോൾ രാജ്കുമാറിന്റെ കൈവശമുണ്ടായിരുന്ന രേഖകൾ പരിശോധിക്കാതെ നഴ്സ് റാബിസ് വാക്സൻ കുത്തിവച്ചു. കൊവിഡ് വാക്സിനല്ല ലഭിച്ചതെന്ന് മനസ്സിലായതോടെ രാജ്കുമാർ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. ഇതോടെ രാജ്കുമാറിനെ നിരീക്ഷണത്തിലാക്കിയശേഷം നഴ്സിനെ അധികൃതർ സസ്പെൻഡ് ചെയ്തു. അതേസമയം, വാക്സിൻ നൽകുന്നതിന് മുമ്പ് സ്വീകരിക്കാനെത്തുന്നയാളുടെ രേഖകൾ കൃത്യമായി പരിശോധിക്കണമെന്ന് താനെ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |