SignIn
Kerala Kaumudi Online
Thursday, 25 April 2024 5.40 PM IST

മയക്കുമരുന്നുമായി നൈജീരിയൻ നടൻ അറസ്റ്റിൽ

nigerian-actor

ബംഗളൂരു: വിശ്വരൂപം, സിങ്കം തുടങ്ങിയ തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ നൈജീരിയൻ നടൻ ചെക്വുമെൻ മാൽവിനെ (45) എട്ടുലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് സഹിതം കെ.ജി.ഹള്ളി പൊലീസ് കൈയോടെ പിടികൂടി. മലയാളം അടക്കം നിരവധി ഇന്ത്യൻ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഇയാളിൽ നിന്ന്​ 15ഗ്രാം എം.ഡി.എം.എ, 250 മില്ലി ഹാഷിഷ്​ ഓയിൽ, 2500 രൂപയും മൊബൈൽ ഫോണും പൊലീസ്​ പിടിച്ചെടുത്തു.

മെഡിക്കൽ വിസയിലാണ്​ മാൽവിൻ ഇന്ത്യയിലെത്തിയത്​. പിന്നീട്​ മുംബയിലെ ന്യൂയോർക്ക്​ ഫിലിം സിറ്റിയിൽ ചേർന്ന് അഭിനയം പഠിച്ചു. നൈജീരിയയിലെ അംബുജയിലെ അക്കാദമിയിൽനിന്ന്​ ആറുമാസ​ത്തെ കോഴ്​സും പാസായി. അന്ന ബോണ്ട്​, ദിൽവാലെ, പരമാത്​മ തുടങ്ങി 20ഓളം തമിഴ്​, മലയാളം, കന്നഡ ചിത്രങ്ങളിൽ മാൽവിൻ അഭിനയിച്ചിട്ടുണ്ട്​.
പെട്ടെന്ന്​ പണമുണ്ടാക്കാനാണ്​ മയക്കുമരുന്ന്​ വ്യാപാരത്തിൽ കണ്ണിയായതെന്ന്​ മാൽവിൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NIGERIAN ACTOR ARRESTED FOR SELLING DRUGS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.