SignIn
Kerala Kaumudi Online
Thursday, 28 March 2024 10.38 PM IST

മണിപ്പൂരിൽ വിഘടനവാദികളുടെ ആക്രമണത്തിൽ നാലു മരണം

manipur-attack

ന്യൂഡൽഹി: നിരോധിത സംഘടനയായ കുക്കി നാഷണൽ ലിബറേഷൻ ആർമി (കെ.എൻ.എൽ.എ) മണിപ്പൂരിലെ ഖാങ്പോക്പി ജില്ലയിൽ ആൾക്കൂട്ടത്തിന് നേരെ നടത്തിയ വെടിവയ്പിൽ എട്ടു വയസുള്ള കുട്ടി അടക്കം നാലുപേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു. ചില ആളുകളെ കാണാതായെന്നും മരണ സംഖ്യ ഉയരാനിടയുണ്ടെന്നും മണിപ്പൂർ പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 11.30ന് ബി ഗനോം ഗ്രാമത്തിൽ ഒരു പ്രാർത്ഥനാ പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് നേരെയാണ് അക്രമികൾ നിറയൊഴിച്ചത്. മരിച്ചവരിൽ ഗ്രാമമുഖ്യൻ എൻ.പി. ഖോലേനും ഉൾപ്പെടുന്നു. ഞായറാഴ്ച ഹിംഗോജാംഗിൽ അസാം റൈഫിൾസിന്റെ നേതൃത്വത്തിൽ സംയുക്ത സേന നടത്തിയ ഒാപ്പറേഷനിൽ കെ.എൻ.എൽ.എയുടെ നാലംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരം ചെയ്‌തതാണെന്ന് സൂചനയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MANIPUR ATTACK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.