ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പൗരഗർവാൾ ജില്ലയിൽ കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീണ് 4 പേർ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. മഴ കനത്തതോടെ ബദ്രിനാഥ് ഹൈവേ അടച്ചു.
സംസ്ഥാനത്ത് രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. മണ്ണിടിച്ചിൽ സാദ്ധ്യത കണക്കിലെടുത്ത് എൻ.ഡി.ആർ.എഫ്, പൊലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
മണ്ണിടിഞ്ഞ് വീണതിനാൽ ഗംഗോത്രി, യമുനോത്രി നാഷണൽ ഹൈവേകൾ അടച്ചു. അതേസമയം, കേദാർനാഥ് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ 2000 ഭക്തരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വ്യാഴാഴ്ച വരെ ഉത്തരേന്ത്യയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |