ലക്നൗ: കുപ്രസിദ്ധ കൊള്ളക്കാരൻ ഗൗരി യാദവിനെ യു.പി പ്രത്യേക ടാസ്ക് ഫോഴ്സ് ഇന്നലെ രാവിലെ നടന്ന ഏറ്റുമുട്ടലിൽ വധിച്ചു.ലക്നൗ 5.5 ലക്ഷം തലയ്ക്ക് വിലയിട്ട കുറ്റവാളിയാണിയാൾ.
ചിത്രകൂട്ട് ജല്ലയിലെ ബഹിൽപുവാര പോലീസ് സ്റ്റേഷന് സമീപമുള്ള വനത്തിൽ ഇന്നലെ പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. യാദവിന്റെ സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു. സംഘാംഗങ്ങളിൽ ചിലർ പൊലീസ് പിടിയിലായി. ചിലർ രക്ഷപ്പെട്ടു.
സംഭവ സ്ഥലത്ത് നിന്ന് വൻ ആയുധ ശേഖരവും പിടികൂടിയിട്ടുണ്ട്.
യു.പിയിലും മദ്ധ്യപ്രദേശിലുമായി 20ൽ കൂടുതൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ് യാദവെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |