പനജി: കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഗോവ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പാർട്ടി യോഗത്തിൽ പങ്കെടുക്കുകയായിരുന്നു മമത.
മോദിയും ബി.ജെ.പിയും ഇത്രയും ശക്തമാകാൻ കാരണം കോൺഗ്രസാണ്. മോദിയ്ക്കും ബി.ജെ.പിയ്ക്കും കോൺഗ്രസ് വൻ പ്രചാരണമാണ് നൽകിയത്.
ബി.ജെ.പിയുടെ ടെലിവിഷൻ റേറ്റിംഗ് കോൺഗ്രസാണ്. കോൺഗ്രസിന് തീരുമാനം എടുക്കാൻ സാധിച്ചില്ലെങ്കിൽ രാജ്യം അനുഭവിക്കേണ്ടി വരും. എന്തിനാണ് രാജ്യം ഇത് അനുഭവിക്കുന്നതെന്നും മമത ചോദിച്ചു.
തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വിജയ് സർദേശായിയുടെ പാർട്ടിയായ ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യത്തിലേർപ്പെടാനുള്ള ശ്രമത്തിലാണ്.
അതേസമയം, ദേശീയതലത്തിൽ ബി.ജെ.പിയ്ക്കെതിരെ പ്രവർത്തിക്കാൻ വേണ്ടി പ്രതിപക്ഷ പാർട്ടികളുമായി ചേർന്നുണ്ടാക്കുന്ന സഖ്യത്തിൽ നിന്ന് തൃണമൂൽ പിന്മാറുമെന്ന് റിപ്പോർട്ടുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |